കാഞ്ഞങ്ങാട്: ലയൺസ് ക്ലബ് ഓഫ് കാഞ്ഞങ്ങാട് ഡയമണ്ട് രൂപീകരണ യോഗം മേലാങ്കോട്ട് ലയൺസ് ഹാളിൽ ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ലയൺസ് ക്ലബ് പ്രസിഡന്റ് ജോയി ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവർണർ പി.എസ്. സൂരജ്, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വത്സല ഗോപിനാഥ് എന്നിവർ മുഖ്യാതിഥികളായി.
മുൻ ഡിസ്ട്രിക്ട് ഗവർണർ ശ്രീനിവാസ ഷേണായി, ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി കെ. ഗോപി, ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറർ എച്ച്.വി. നവീൻ കുമാർ, ഡിസ്ട്രിക്ട് സെക്രട്ടറി വി. വേണുഗോപാൽ, ഉപസമിതി ഭാരവാഹികളായ കെ. ബിജോയ്, സി.കെ. പ്രദീപ്, കെ. ശ്രീനിവാസ പൈ, എൻ. അനിൽകുമാർ, സി. വിജയൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.എൽ. ആന്റോ - പ്രസിഡന്റ്,
സി. പ്രദീപ് കുമാർ, എം. കൃഷ്ണകുമാർ - വൈസ് പ്രസിഡന്റുമാർ, കെ.കെ. അബ്ദുൽ മുനീർ - സെക്രട്ടറി, രോഹിത് - ജോയിന്റ് സെക്രട്ടറി, ജോൺ - ട്രഷറർ.